തെളിനീരൊഴുകും നീരുറവ: മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം

37

‘തെളിനീരൊഴുകും നീരുറവ’ സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർഥി കൾക്കും പങ്കെടുക്കാം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം, വിലയിരു ത്തൽ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷൻ എന്നിവയാണു പ്രധാന ചുമതലകൾ. ഏപ്രിൽ 30 വരെയാണു പ്രചാരണ പരിപാടി. പരിപാടിയുടെ ഭാഗമാകാൻ ക്യുആർ കോഡ് സ്‌കാൻ ചെയ്തു വിവരങ്ങൾ സമർപ്പിക്കണം.

സംസ്ഥാനത്തെ എല്ലാ ജല സ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തുന്നതിനുമായി ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരിൽ ഒരു ബൃഹത്ത് ക്യാമ്പയിൻ നവകേരളം കർമ്മപദ്ധതി -2 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

പൊതുജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തിൽ, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തിലാണു ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.

NO COMMENTS