വി.ദത്തൻ രചിച്ച ‘ സരയുവിലെ സമാധി’ എന്ന നോവൽ ജൂലൈ 18 ന് ഭക്ഷ്യവകുപ്പ് മന്ത്രി ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്യും

94

തിരുവനന്തപുരം : ദത്തൻ രചിച്ച ‘ സരയുവിലെ സമാധി’ എന്ന നോവലിന്റെ പ്രകാശനം ജൂലൈ 18-ാം തീയതി തിങ്കളാഴ്ച വൈകു ന്നേരം 4 മണിക്ക് എം. കെ എൻ ചെട്ടിയാർ ഹാളിൽ (ജോയിന്റ് കൗൺസിൽ കോംപ്ലക്സ്) വച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവ്വഹിക്കുന്നു.

വി. ദത്തൻ 1951 ഡിസംബർ 29-ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചു. അച്ഛൻ വി.കെ. വാസു, അമ്മ സി.കെ ഓമന മുതുകുളം ഹൈസ്കൂൾ, കായംകുളം എം.എസ്.എം കോളേജ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം: മലയാള ഭാഷയിൽ ബിരുദാനന്തരബിരുദം. 1974 മുതൽ കേരള സർവ്വ കലാശാലാ ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും 2006-ൽ ഡപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ചു. കേരളസർവ്വകലാശാലാ സെനറ്റംഗമാ യിരുന്നു. മലയാളത്തിലെ പ്രസിദ്ധമായ ബാലകവിത കൾ സമാഹരിച്ചു കുട്ടിക്ക വിതകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘മുതുകുളം പാർവതിയമ്മ’, ‘സുകുമാർ അഴീക്കോട് (ജീവചരിത്രം), ‘സുകുമാർ അഴീക്കോടിന്റെ കൂടെ (ഓർമ്മക്കുറിപ്പ്), മനുഷ്യനെത്തേടി (കവിതാ സമാഹാരം) എന്നിവയാണ് മറ്റു കൃതികൾ. മക്കൾ ചാരുദത്തൻ, അമൽ ദത്തൻ

പ്രഭാത് ബുക്ക് ഹൗസ് ജനറൽമാനേജർ എസ്. ഹനീഫാറാവുത്തർ അദ്ധ്യക്ഷത വഹിക്കുന്ന പുസ്തക പ്രകാശനചടങ്ങിൽ ഡോ. സി. ഉദയകല ആശംസകളർപ്പിക്കും. സ്വാഗതം വി. ദത്തൻ, കൃതജ്ഞത പ്രഭാത് ബുക്ക് ഹൗസ് മാനേജർ ഒ. പി. വിശ്വനാഥൻ

NO COMMENTS