കാസര്‍കോട് നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി. വാഹനത്തിലെ ഡ്രൈവറിനും ക്ലീനറിനുമാണ് പാസ് അനുവദിക്കുക. സര്‍ക്കാര്‍ അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പാസ് അനുവദിക്കു. ഏഴ് ദിവസമാണ് പാസിന്റെ കാലാവധി. ശേഷം വീണ്ടും പരിശോധന നടത്തി നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി പാസിന് അപേക്ഷിക്കണം.
പാസിനായി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ 04994 255004 എന്ന നമ്പറില്‍ ബന്ധപ്പെടാം. പേര്, വിലാസം,താലൂക്ക്,ഫോണ്‍ നമ്പര്‍,വാഹന നമ്പര്‍, വിഭാഗം (പഴം/ പച്ചക്കറി),ആധാര്‍, ലൈസന്‍സ് നമ്പര്‍,പെര്‍മിറ്റ് കാലാവധി,നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ എന്നീ വിവരങ്ങളാണ് പാസിന് വിളിക്കുമ്പോള്‍ കരുതേണ്ടത്.
അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് പാസ് അനുവദിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കും. നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റും ഫോട്ടോയും സഹിതം നേരിട്ട് താലൂക്കിലെത്തി പാസ് കൈപ്പറ്റാവുന്നതാണ്.