ധനസഹായം ; ഒക്ടോബർ 15 വരെ അപേക്ഷിക്കാം

30

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.egrantz.kerala.gov.in മുഖേന ഒക്ടോബർ 15 വരെ സമർപ്പിക്കാം. കൂടുതൽവിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ലഭിക്കും.

NO COMMENTS

LEAVE A REPLY