ജീനോമിക് സീക്വൻസിങ് പ്രോജക്ടുകൾക്ക് ധനസഹായം

13

സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റന്നതിന്റെ ഭാഗമായി ജീനോമിക് ഡാറ്റയുടെ പ്രാപ്തിയും കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ ആരംഭിച്ച കേരള ജീനോം ഡേറ്റാ സെന്റർ (കെജിഡിസി), ജീനോമിക് സീക്വൻസിംഗ് ആന്റ് ഡേറ്റാ ജനറേഷൻ പ്രോജക്ടകൾക്ക് ധനസഹായം നൽകാനുള്ള പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.

പ്ലാന്റ് ജീനോമിക്‌സ്, ആനിമൽ ജീനോമിക്‌സ്, മൈക്രോബയൽ ജീനോമിക്‌സ്, മറൈൻ ജീനോമിക്‌സ്, സിക്കിൾ സെൽ അനീ മിയ, ഡെങ്കിപ്പനി, പകർച്ചവ്യാധിക്കെതിരെയുള്ള തയ്യാറെടുപ്പ് തുടങ്ങി മാരക രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്ന തീരാവ്യാധികളുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ധനസഹായത്തിന് അർഹരായ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കണ്ടെത്താൻ, കെജിഡിസി അപേക്ഷകൾ ക്ഷണിക്കുന്നു. ഗ്രാന്റുകൾക്ക് സയന്റിഫിക് അഡ്വൈസറി ബോർഡ് അംഗീകാരം നൽകും. കൂടാതെ പ്രോജക്ടിന്റെ വ്യാപ്തിയും സാധ്യതയും അനുസരിച്ച് 10 ലക്ഷം മുതൽ 2 കോടി രൂപ വരെ ഗ്രാന്റ് ലഭിക്കാനുള്ള അർഹതതയുണ്ടാകും.

താൽപ്പര്യമുള്ള ഗവേഷകർ / സ്ഥാപനങ്ങൾ, തങ്ങളുടെ പ്രോജക്ട് പ്രൊപ്പോസലുകൾ കെജിഡിസിയുടെ വെബ്‌സൈറ്റ് വഴി ഓൺ ലൈനായി സമർപ്പിക്കണം. ശാസ്ത്രീയ പ്രാധാന്യം, പദ്ധതിയുടെ സാധ്യത, കേരളത്തിനുള്ള നേട്ടങ്ങൾ, വാണിജ്യവൽക്കരണ സാധ്യതകൾ, നൂതനാശയം, കെജിഡിസിയുടെ ലക്ഷ്യങ്ങളുമായുള്ള പൊരുത്തപ്പെടൽ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ അടി സ്ഥാനത്തിലാണ് ധനസഹായത്തിന് അർഹതയുള്ള പദ്ധതികളെ വിലയിരുത്തുന്നത്. വിശദമായ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ കെജിഡിസി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ / ഗവേഷകർ കേരളത്തിൽ നിന്നുള്ളവരായിരിക്കണം. കേരളത്തിന് പുറത്ത് നിന്നുള്ള ഒരു സ്ഥാപനം അപേക്ഷിക്കുകയാണെങ്കിൽ അവർക്ക് കേരളം ആസ്ഥാനമായുള്ള ഒരു ലൈഫ് സയൻസ് സ്ഥാപനവുമായി പങ്കാളി ത്തമോ ധാരണാപത്രമോ ഉണ്ടായിരിക്കണം. ഡിഎസ്ഐആർ സർട്ടിഫൈഡ് ലബോഠറട്ടറിയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർക്കും അപേക്ഷിക്കാൻ അർഹതതയുണ്ടായിരിക്കും. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും അപേക്ഷാ ഫോമു കൾക്കും, കെജിഡിസി വെബ്സൈറ്റ് (www.kgdc.kerala.gov.in) സന്ദർശിക്കുക.

NO COMMENTS

LEAVE A REPLY