സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം

92

കാസര്‍കോട് നഗരസഭാ പരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കുടുംബശ്രീ സംസ്ഥാന മിഷന്‍ ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ നഗരസഭാ പരിധിയിലെ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സ്ത്രീ പുരുഷന്മാര്‍ക്കാണ് അവസരം .

സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ പലിശയില്‍ സബ്‌സിഡി നല്‍കുന്ന രീതിയിലാണ് സാമ്പത്തിക സഹായം ലഭിക്കുക.താത്പര്യമുള്ളവര്‍ വിശദമായ ബിസിനസ്പ്ലാന്‍, ബാങ്ക്പാസ്സ്ബുക്ക്, തിരിച്ചറിയല്‍രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം കാസര്‍കോട് നഗരസഭയില്‍ ഡിസംബര്‍ ആറിനകം അപേക്ഷ നല്‍കണം..

അപേക്ഷകള്‍ നഗരസഭയിലെ കുടുംബശ്രീ ഓഫീസില്‍നിന്നും ലഭിക്കും. ഫോണ്‍ 9947045762.

NO COMMENTS