ജിഎസ്ടി : 1205 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു

173

ശ്രീനഗര്‍ : ജിഎസ്ടി കൗണ്‍സില്‍ 1205 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു. ആറ് ഉത്പന്നങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നത്. കൗണ്‍സില്‍ നാളെയും തുടരും. 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയാണ് നികുതി. പാല്‍, ഭക്ഷ്യ ധാന്യങ്ങള്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഞ്ചസാര, തേയില, കാപ്പി തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനമാകും നികുതി. പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. സ്വര്‍ണത്തിന്റെയും ബീഡിയുടെയും നികുതിയില്‍ തീരുമാനമായില്ല. സേവന നികുതി സംബന്ധിച്ച്‌ നാളെ തീരുമാനമുണ്ടാകും. 14 ശതമാനം ഉത്പന്നങ്ങള്‍ 5% നികുതി പരിധിയിലും 17 ശതമാനം ഉത്പന്നങ്ങള്‍ 12% നികുതി പരിധിയിലും വരും. 43 ശതമാനം ഉത്പന്നങ്ങളും 18% നികുതി പരിധിയിലാണ് വരിക. ഉയര്‍ന്ന നികുതിയായ 28 ശതമാനത്തിന്റെ പരിധിയില്‍ വരുന്ന ഉത്പന്നങ്ങള്‍ 19 ശതമാനമാണ്. ഇന്ന് തീരുമാനമായ 1211 ഉത്പന്നങ്ങളില്‍ 7 ശതമാനം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത്.

NO COMMENTS

LEAVE A REPLY