ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കേരളത്തിന്‍റെ വരുമാനം കുറയുമെന്ന് തോമസ് ഐസക്ക്

346

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കേരളത്തിന്‍റെ വരുമാനം കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നിലവിലുള്ള നിരക്കിനെക്കാള്‍ താഴ്ന്ന നിരക്കാണ് ജിഎസ്ടി നിശ്ചയിച്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരക്കുകള്‍ കുറയുന്നതിന്‍റെ ഗുണം സാധാരണക്കാര്‍ക്ക് ലഭ്യമാകും ഈ നടപടി സ്വകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വ്യത്യാസം കാണിക്കുന്ന മുഴുവന്‍ കണക്കുകളും പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യറാവണമെന്നും നികുതി നിരക്ക് കുറയ്ക്കുന്നതിനെതിരെ ഒരു ധനമന്ത്രി ഒറ്റയ്ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ ജിഎസ്ടി വരുന്പോള്‍ വില കുറയ്ക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY