തിരുവനന്തപുരം: ചരക്കു സേവന നികുതി (ജിഎസ്ടി) ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എമാര്‍. നിയമസഭയില്‍ ജിഎസ്ടി സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് എംഎല്‍എമാരുടെ വിമര്‍ശനം. നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം വിശ്വസിക്കരുതെന്ന് എം. സ്വരാജ് നിയമസഭയില്‍ പറഞ്ഞു. വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്കില്ലെന്നും സ്വരാജ് പരിഹസിച്ചു. ജിഎസ്ടി ക്കു പിന്നില്‍ ആര്‍എസ്എസിന്റെ അജണ്ടയുണ്ടെന്ന് കെ. സുരേഷ് കുറുപ്പും കുറ്റപ്പെടുത്തി.