ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാല് തട്ടുകളുള്ള ചരക്ക് സേവന നികുതി നടപ്പിലിക്കുമ്പോള്‍ അവശ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭക്ഷ്യഅവശ്യ വസ്തുക്കളെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കിയാണ് നിരക്കുകള്‍ നിര്‍ദ്ദേശിച്ചത്. നിലവില്‍ മൂന്ന് ശതമാനത്തില്‍ താഴെ നികുതിയുള്ളവയെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. നഷ്ടപരിഹാരത്തുക കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ അടുത്തമാസം നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സമാവയത്തിലെത്തുമെന്നും അരുണ്‍ ജെയ്റ്റ്!ലി ഫേസ്ബുക്കില്‍ കുറിച്ചു.