ന്യൂഡല്‍ഹി • ജിഎസ്ടി ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം സമവായമാകാതെ പിരിഞ്ഞു. ഡിസംബര്‍ 22നും 23 നുമാണ് അടുത്ത യോഗം. നിലവിലുള്ള കരട് ബില്ലിലെ ചില ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനമായിട്ടുണ്ട്. സേവന നികുതി പിരിക്കുന്നതിനുള്ള അധികാരം സംബന്ധിച്ച തര്‍ക്കം തുടര്‍ന്നതോടെയാണ് ബില്‍ അവതരിപ്പിക്കാനുള്ള നീക്കം മാറ്റിയത്. കഴിഞ്ഞ രണ്ടിനും മൂന്നിനും ചേര്‍ന്ന കൗണ്‍സിലില്‍ നികുതി പിരിവിനു കേന്ദ്രം വച്ച നിര്‍ദേശത്തെ കേരളവും ഗുജറാത്തുമുള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു.