ആലപ്പുഴ: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് സൂചിപ്പിച്ച് മന്ത്രി ജി സുധാകരന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാഗ്ദാനം. അന്നത് കേട്ടിരുന്നെങ്കില്‍ സ്വപ്‌നം കാണാനാകാത്ത പദവിയില്‍ മാണിക്ക് എത്താന്‍ കഴിയുമായിരുന്നു. -സുധാകരന്‍ പറയുന്നു. 2012 ല്‍ ഞാന്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. അന്നത് കേട്ടിരുന്നെങ്കില്‍ മാണിസാറിന് ഈ ദു:ഖങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. യുഡിഎഫുമാര്‍ സ്വര്‍ണം കൊണ്ട് കെട്ടിയിട്ടാലും സാരമില്ല അങ്ങേക്ക് അത് ബന്ധനം തന്നെയാണ്. ഇടക്കാലത്തേക്ക് കിട്ടുന്ന ഒരു പോസ്റ്റായിരുന്നെങ്കിലും അത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എങ്കിലും ഞങ്ങളുടെ കൂടെ വരാന്‍ ക്ഷണിച്ചിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ സംഘടിത നീക്കം നടത്തുകയാണ്. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കത്തുകള്‍ക്ക് പോലും മറുപടി കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.