സരിത ചെയ്ത കുറ്റമെന്താണെന്ന് മന്ത്രി ജി സുധാകരന്‍

230

കാഞ്ഞങ്ങാട്: സരിത എസ് നായര്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് മന്ത്രി ജി സുധാകരന്‍. നാട്ടില്‍ വ്യവസായം കൊണ്ടു വരാന്‍ ശ്രമിച്ച സരിത ചെയ്തത് നല്ല കാര്യമല്ലേയെന്നും മന്ത്രി ചോദിച്ചു. അവരെ ദ്രോഹിച്ചവരെയാണു പ്രതിക്കൂട്ടിലാക്കേണ്ടത്. മാധ്യമങ്ങള്‍ സരിതയ്ക്കു പിന്നാലെ പാഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ല. നല്ല വ്യവസായം കൊണ്ടുവരാനല്ലേ സരിത ശ്രമിച്ചത്. അതിനു വേണ്ടി തുറന്ന ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് കുറ്റമാണോ. സ്ത്രീകളെ അപകടത്തിലാക്കി അത് ആസ്വദിക്കുന്നത് മനോവൈകല്യമാണ്. മുമ്ബ് സ്ത്രീകളെ സംരക്ഷിക്കുന്ന നാടായിരുന്നു കേരളം. കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS