നോക്കുകൂലി ആവശ്യപ്പെട്ടാല്‍ മാരാമത്ത് പണികള്‍ നിര്‍ത്തിവെക്കും : ജി.സുധാകരന്‍

242

ആലപ്പുഴ: നോക്കുകൂലി ആവശ്യപ്പെട്ടാല്‍ മാരാമത്ത് പണികള്‍ നിര്‍ത്തിവെക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. കൂടെ നിന്നിട്ട് കുത്തുന്ന നടപടി ശരിയല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. റോഡ് പണി തടഞ്ഞത് സംബന്ധിച്ച്‌ നഗരസഭയും ജില്ല പഞ്ചായത്തും എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മന്ത്രി ചോദിച്ചു. നേതൃത്വം അറിയാതെ മൂന്നോ നാലോ പേര്‍ കാണിക്കുന്ന നോക്കുകൂലി പ്രശ്നം ആ പാര്‍ട്ടിക്ക് തന്നെ നാണക്കേടാണെന്നും സുധാകരന്‍ പറഞ്ഞു. അളിഞ്ഞ സംസ്ക്കാരമാണ് ആലപ്പുഴയിലേതെന്നും ജി.സുധാകരന്‍ പരിഹസിച്ചു.

NO COMMENTS