മന്ത്രി ജി. സുധാകരന്‍റെ അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ ആലപ്പുഴ ജില്ലയിലെ പെയിന്‍ പാലിയേറ്റീവ് കെയറിന്‍റെ പ്രവര്‍ത്തനത്തിനായി നല്‍കി

186

ആലപ്പുഴ: മന്ത്രി ജി. സുധാകരന്‍റെ അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ ആലപ്പുഴ ജില്ലയിലെ പെയിന്‍ പാലിയേറ്റീവ് കെയറിന്‍റെ പ്രവര്‍ത്തനത്തിനായി നല്‍കി. കഴിഞ്ഞ 11 നാണു സുധാകരന്‍റെ മാതാവും താമരക്കുളം വേടരപ്ലാവ് നല്ലവീട്ടില്‍ പരേതനായ പി. ഗോപാലക്കുറുപ്പിന്‍റെ ഭാര്യയുമായ എല്‍. പങ്കജാക്ഷിയമ്മ(89) അന്തരിച്ചത്.
ഇന്നലെ മന്ത്രി ജി. സുധാകരനും സഹോദരന്‍ മധുവും ചേര്‍ന്നു ആഭരണങ്ങള്‍ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനു കൈമാറി. കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, എം.എല്‍.എമാരായ ആര്‍. രാജേഷ്, കെ.കെ. രാമചന്ദ്രന്‍നായര്‍, പാര്‍ട്ടി നേതാക്കളായ ആര്‍. നാസര്‍, കെ. പ്രസാദ്, എം.എ.അലിയാര്‍, കെ.എച്ച്‌. ബാബുജാന്‍, എ.ഓമനക്കുട്ടന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണങ്ങള്‍ കൈമാറിയത്.

NO COMMENTS

LEAVE A REPLY