തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം എടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. എല്‍ഡിഎഫും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുമെന്നും ജി. സുധാകരന്‍ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാര്‍ പല രീതിയിലും അന്വേഷിക്കുണ്ട്. അന്വേഷണത്തിന് ശേഷം തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എല്ലാവരും പത്രം വായിക്കുന്നുണ്ട് ന്യായമായ കണ്ടെത്തലുണ്ടാകുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.