കാസര്‍ഗോഡ് : ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കാസര്‍ഗോഡ് പറഞ്ഞു. അയാളെ ആരും ഓട്ടപന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. അദ്ദേഹം അവിടെത്തന്നെ നിന്നോട്ടെ മെട്രോ പണിയുന്നതിന് കേന്ദ്രത്തിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് അസംബ്ലിയില്‍ മലയാളത്തില്‍ പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ അനുമതി കിട്ടാതെ വന്നാല്‍ ഈ പറയുന്നവരാരും കൂടെക്കാണില്ല. അനുമതി കിട്ടിയാല്‍ ശ്രിധരനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരനെ വെച്ച് ആരും രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി സുധാകരന്‍ ആവശ്യപ്പെട്ടു.