തിരുവനന്തപുരം : അഭിമന്യു വധക്കേസിലെ എല്ലാ പ്രതികളും ഉടൻ പിടിയിലാകുമെന്ന് മന്ത്രി ജി. സുധാകരന്. അന്വേഷണം ശരിയായ ദിശയിൽ ആണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ല എന്ന എസ്.ഡി.പി.ഐ നിലപാട് സ്വാഭാവികമാണെന്നും പ്രതികളായവർ സ്വയം പ്രതികളാണെന്ന് സമ്മതിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.