തിരുവനന്തപുരം : കീഴാറ്റൂരിലെ ബൈപാസ് വിഷയത്തില്‍ കേന്ദ്രത്തിന്‍റെ നടപടി ആത്മഹത്യാപരമെന്ന് മന്ത്രി ജി. സുധാകരന്‍. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമില്ല. നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ സാധ്യതകള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.