തിരുവനന്തപുരം : തീരദേശ ഹൈവേ നിര്‍മ്മാണത്തിന് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കിഫ്ബിയില്‍ നിന്നും വായ്പയെടുത്തുള്ള പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍ക്ക് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കും എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. റവന്യൂ വകുപ്പ് സ്ഥലേമേറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര- തീര ദേശറോഡ് നിര്‍മ്മാണം വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം.