വനിതാ മതി ; മഞ്ജു വാര്യര്‍ സാമൂഹിക ബോധത്തിന്റെ പഴയ കണ്ണാടി മാറ്റണമെന്ന് ജി സുധാകരന്‍

229

ആലപ്പുഴ : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാര്യര്‍ മാറ്റണമെന്ന് മന്ത്രി ജി. സുധാകരൻ. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ല. സാമൂഹിക വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്‍കിയ മന്നത്തു പത്മനാഭന്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

NO COMMENTS