എന്‍എസ്എസിനോട് കളി വേണ്ടെന്ന് ജി സുകുമാരന്‍ നായര്‍

195

തിരുവന്തപുരം : എന്‍എസ്എസ് കരയോഗ മന്ദിരം തകര്‍ത്തതിൽ മുന്നറിയിപ്പുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ് നോട് കളി വേണ്ടെന്നും അക്രമം നടത്തിയതിനു പിന്നില്‍ ആരാണെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ മാധ്യമങ്ങള്‍ക്കു നല്‍കിയ പത്രകുറിപ്പിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ദേവസ്വം നിയമനങ്ങള്‍ സംവരണം കൊണ്ടുവരുന്നത് ഭിന്നതയുണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമിച്ചിരുന്നു. അക്രമികള്‍ അവിടെയുള്ള ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ത്തിരുന്നു.

NO COMMENTS