മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ഗെയില്‍ സമരസമിതി ; ഇത് ജീവിക്കാന്‍ വേണ്ടിയുള്ള സമരം

197

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി അംഗങ്ങള്‍ രംഗത്ത്. തങ്ങള്‍ വികസന വിരോധികളല്ലെന്നും, ഇത് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സമരസമിതി അറിയിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും, ഗെയില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി. മാത്രമല്ല, സര്‍വകക്ഷിയോഗത്തിന് വിളിച്ചാല്‍ ചര്‍ച്ചയ്ക്കെത്തുമെന്നും, ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.

NO COMMENTS