മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണം പുനരാരംഭിച്ചു

217

കോഴിക്കോട് : സംഘര്‍ഷം നിലനില്‍ക്കുന്ന മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രവൃത്തി പുനരാരംഭിച്ചു. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. പൈപ്പുകള്‍ സ്ഥാപിക്കാനുള്ള കുഴികള്‍ ജെസിബിയുടെ സഹായത്തോടെ എടുത്തുവരികയാണ്. ഉച്ചക്ക് 1.30ഓടെ കനത്ത സുരക്ഷയൊരുക്കിയാണ് നിര്‍മാണ ഉപകരണങ്ങള്‍ എത്തിച്ചത്.

NO COMMENTS