കൊച്ചി : ഗജ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടില്‍ കനത്ത നാശനഷ്ടം. തമിഴ്‌നാട്ടിൽ 28 പേരാണ്
ഇതുവരെ മരിച്ചത്. ഗജ കേരളത്തിലെത്തിയപ്പോള്‍ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ടു. എറണാകുളം ജില്ലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കാറ്റ് മണിക്കൂറില്‍ 60 കിമീ വേഗതയില്‍ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 5 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.