രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

215

തളിപ്പറമ്ബ്• രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കാഞ്ഞങ്ങാട് പുഞ്ചാബി ഗരീബ് മന്‍സില്‍ സലീമിനെ(34)യാണ് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കുപ്പം പാലത്തിന് സമീപത്തുവച്ച്‌ കഞ്ചാവ് സഹിതം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സലിം പിടിയിലായത്. തലശേരി ഭാഗത്ത് നിന്നാണത്രെ ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചത്.
കെഎസ്‌ആര്‍ടിസി ബസിലാണ് കഞ്ചാവ് കടത്തുന്നതെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സലീമിനെ കണ്ടെത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍ ജാബിര്‍, എആര്‍ വിഭാഗത്തിലെ പൊലീസുകാരായ മധു, ഷനോജ്, റഷീദ് എന്നിവരും സoഘത്തിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY