ഗാന ഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാൾ പക്ഷേ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ഒരിക്കലും പ്രായ മാവുകയില്ല. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും സംഗീതപ്രേമികളുടെ ഹൃദയസരസില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്നതാണ് സത്യം
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന് തന്നെയായിരുന്നു. ഗാനഗന്ധര്‍വന്റെ 22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത ’കാല്‍പ്പാടുകള്‍’എന്ന സിനിമയില്‍ പാടാന്‍ അവസരം നല്കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ’ജാതിഭേദം മതദ്വേഷം.’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.
ഈ മഹാഗായകന് പാടിത്തീര്‍ത്തത് എഴുപതിനായിരത്തലേറെ ഗാനങ്ങള്‍. 60, 70, 80 കാലഘട്ടങ്ങളില്‍ യേശുദാസും സംഗീത സംവിധായകരായ എം.എസ്.ബാബുരാജ്, ജി.ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, സലീല്‍ ചൗധരി, രവീന്ദ്രന് മാസ്റ്റര്‍, എം.ജി.രാധാകൃഷ്ണന്, ജെറി അമല്‍ദേവ് തുടങ്ങിയ സംഗീതജ്ഞരുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം ശ്രദ്ധ നേടി.യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങള്‍ക്കു മുന്‍പു തന്നെ ഈ കീര്‍ത്തനം ഇവിടെ ആലപിച്ചിരുന്നു.ഹരിവരാസനം റീ റെക്കാഡിംഗ് നടത്തണം എന്ന തീരുമാനം വന്നപ്പോള്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമയില്‍ യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന ഗാനം ക്ഷേത്രത്തില്‍ അത്താഴപൂജയ്ക്കു ശേഷം കേള്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ 48 വര്‍ഷമായി തന്റെ പിറന്നാളിന് കുടുംബത്തോടൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തി ഭജനയിരി ക്കാറുണ്ടായിരുന്നു അദേഹം.എന്നാല്‍ ഇത്തവണ കൊവിഡിനെ തുടര്‍ന്ന് ആ പതിവ് നടത്താന്‍ കഴിഞ്ഞില്ല. നിലവില്‍ യേശുദാസ് യു എസിലാണ് ഉള്ളത്. ഒപ്പം ജീവന്റെ ജീവനായ ഭാര്യ പ്രഭയും വിജയ് ഒഴികെയുള്ള രണ്ട് മക്കളുമുണ്ട്. മൂകാംബികയില്‍ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ ഉറ്റ സുഹൃത്തുക്കളുമായി അദ്ദേഹം സൂമില്‍ ഇന്ന് ബന്ധപ്പെടുന്നുമുണ്ട്.