കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേര്‍ എക്സൈസ് അധികൃതരുടെ പിടിയില്‍

218

കാസര്‍കോട് • കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേര്‍ എക്സൈസ് അധികൃതരുടെ പിടിയിലായി. ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് തളങ്കര ജദീദ് റോഡിലെ അബ്ദു‍ല്‍ ഗഫൂര്‍ (36), കളിക്കോപ്പു വില്‍പനക്കാരന്‍ കാസര്‍കോട് തായലങ്ങാടി കേയി വളപ്പില്‍ ഹൗസില്‍ റാംബോ എന്ന അബ്ദുല്‍ ഖാദര്‍ (55) എന്നിവരെ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. കിജന്‍ അറസ്റ്റ് ചെയ്തു. രാവിലെ ഏഴു മണിയോടെ തായലങ്ങാടിയിലെ ബാങ്ക് പരിസരത്ത് ഓട്ടോയില്‍ വന്നിറങ്ങിയ അബ്ദുല്‍ ഗഫൂര്‍ കഞ്ചാവ് അബ്ദുല്‍ഖാദറിനു കൈമാറുന്നതിനിടയിലെയാണ് പിടിയിലായത്. ഇവരില്‍നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു.എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിനു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസമായി നടത്തുന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ഇടുക്കിയിലെ അച്ചായന്‍ എന്ന ഷാജി അയച്ചു കൊടുക്കുന്ന കഞ്ചാവാണിതെന്നു പറയുന്നു. ഒരു കിലോ കഞ്ചാവ് വില്‍പന നടത്തിയാല്‍ ആയിരം രൂപ വീതം കമ്മിഷന്‍ അബ്ദുല്‍ഗഫൂറിന്റെ അക്കൗണ്ടിലേക്ക് കിട്ടുന്നതായാണ് വിവരം. പല ബിനാമി പേരുകളിലായി കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട പത്തോളം ഇടപാടുകാരുടെ ബാങ്ക് ഇടപാടുകള്‍ എക്സൈസ് പരിശോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY