പെരിന്തല്‍മണ്ണയില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ പിടിയില്‍

215

പെരിന്തല്‍മണ്ണ: തമിഴ്നാട്ടില്‍ നിന്നും വാഹനത്തില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന മൂന്നു കിലോ കഞ്ചാവ് പെരിന്തല്‍മണ്ണയില്‍ പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ പിടികൂടി. കഞ്ചാവ് കൊണ്ടു വന്ന മേലാററുര്‍ സ്വദേശി സമീര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലും അട്ടപ്പാടിയിലും കാര്‍ വാടകകക്ക് എടുത്ത് പോയാണ് പ്രതി കഞ്ചാവ് എത്തിച്ചിരുന്നത്. കിലോക്ക് 15000 നിരക്കിലാണ് കഞ്ചാവ് വാങ്ങിയതെന്ന് സമീര്‍ അലി പൊലീസിനോട് പറഞ്ഞു. ഇങ്ങിനെയെത്തിക്കുന്ന കഞ്ചാവ് നിലമ്പൂര്‍, പാണ്ടിക്കാട്, എടക്കര എന്നിവിടങ്ങളിലെ ഏജന്‍റു മാര്‍ക്ക് വില്‍പ്പനക്കായി നല്‍കുംഎസ് ഐ ജോബി തോമസിന്‍റ നേതൃത്വത്തിലുള്ള ഷാഡോ പൊലീസാണ് പ്രതിയെ പിടികൂടിയത്.ഒന്നരകിലോ കഞ്ചാവ് പ്രതിയുടെ കൈവശം നിന്നും ബാക്കി തമിഴ്നാട് ട്രാന്‍പ്പോര്‍ട്ട് ബസ്സില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു കഞ്ചാവ്‍ കവറില്‍ സുക്ഷിച്ചിരുന്നത്. പഴനി, മധുര തുടങ്ങിയ സ്ഥലങ്ങലില്‍ നിന്നും ട്രാസ്പോര്‍ട്ട് ബസ്സുകളില്‍ കഞ്ചാവ് കടത്തിവിടുന്ന ലോബിയാണ് രണ്ടാമത്തെ സംഭവത്തിന് പിന്നിലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

NO COMMENTS

LEAVE A REPLY