ദില്ലി: ഇന്ന് ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തി. ഇന്ത്യന്‍ സ്വാതന്ത്രസമരത്തെ നയിച്ച ഋഷിതുല്യനായ രാഷ്ട്രപിതാവിന്‍റെ സ്മരണയില്‍ രാജ്യമിന്ന് ഗാന്ധിജയന്തി ആഘോഷിക്കുകയാണ്.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അഹിംസമാര്‍ഗത്തില്‍ പൊരുതി ഇന്ത്യക്ക് സ്വാതന്ത്യം നേടിത്തന്ന ഇച്ഛാശക്തി സഹനത്തിന്‍റെ പാതയിലൂടെ വര്‍ണ്ണവിവേചനത്തിനെതിരെ ആഞ്ഞടിച്ച ദാര്‍ശനികന്‍ ചരിത്രത്തിന്‍റെ ഭാഗമായിതീര്‍ന്ന സത്യാഗ്രഹമെന്ന പുതിയ സമരസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്. ബാപ്പുജി എന്ന ഗാന്ധിജി. കള്ളികളില്‍ കുടുക്കാനാവുന്ന വിശേഷണങ്ങള്‍ക്കപ്പുറത്തേക്ക് ലോകം മുഴുവന്‍ വളര്‍ന്ന ഭാരതീയന്‍.1869 ല്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ ഇതേദിവസമാണ് ഗാന്ധിജിയെന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം .രാജ്കോട്ടില്‍ സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ഗാന്ധിജി ഇംഗ്ലണ്ടില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി.വക്കീലായും, മാധ്യമ പ്രവര്‍ത്തകനായും സാമൂഹിക പരിഷ്കര്‍ത്താവായും വ്യക്തിമുദ്ര പതിപ്പിച്ചു.ലളിതമായ ജീവിതരീതിയാണ് എന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത്. സ്ത്രീകളുടെ മൗലീകാവകാശം,മതസ്വാതന്ത്ര്യം, രാജ്യത്തിന്‍റെ സ്വാത്ന്ത്യത്തിന് വേണ്ടി സ്വരാജ് തുടങ്ങി ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി . ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.സേവനദിനമായും ഈ ദിനം ആചരിക്കപ്പെടുന്നു. ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങളും തത്വങ്ങളും ഇന്നും ലോകം പിന്തുടരുന്നു. അശാന്തിയുടെ ലോകക്രമത്തില്‍ നന്മയുടെയും സമാധാനത്തിന്‍റെയും പുതുവെളിച്ചമായി പ്രിയ ബാപ്പുജി ഇന്നും നിറഞ്ഞ് നില്‍ക്കുന്നു.