തിരുവനന്തപുരം : ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ മഹാത്മ ഗാന്ധി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാരാർപ്പണവും പുഷ്പാഞ്ജലിയും നടത്തി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.