കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തില്‍ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചു കൊണ്ട് ഗണേഷ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്സാപ്പ് സന്ദേശം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. പൊതുജന പിന്തുണയുടെ ആവശ്യവുമില്ല. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്. രാഷ്ട്രീയക്കാര്‍ നടത്തിയ പ്രസ്താവനകള്‍ ചാനലുകളില്‍ പേര് വരാന്‍ വേണ്ടി മാത്രമാണ്. രാജിവച്ച നാലു നടിമാരെയും ഗണേഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അമ്മയില്‍ സ്ഥിരം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സിനിമയിലും അമ്മയിലും സജീവമല്ലാത്തവരാണ് രാജിവച്ചതെന്നും പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള് പേടിക്കരുത്. വാര്‍ത്തകള്‍ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്കുമാര് ശബ്ദസന്ദേശത്തില്‍ പറയുന്നു.