തിരുവനന്തപുരം – പിരിച്ചുവിടാൻ തക്ക കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രതികളായ 59 പൊലീസുകാരിൽ ആദ്യത്തെ 4 പേരെയാണ് ഇതുവരെ പിരിച്ചുവിട്ടത്.അടുത്ത 5 പേരുടെ കാര്യത്തിലും വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് വിവരം. ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി ആർ സുനുവായിരുന്നു പട്ടികയിൽ ആദ്യം. ഇതിന് ശേഷം 10 പേരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയാറായത്. ഇതിൽ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ ഉൾപ്പെടെ 3 പേരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.
പിരിച്ചുവിട്ടവരും അവരുടെ പേരിലുള്ള കുറ്റവും
അഭിലാഷ് ഡേവിഡ് (ഇൻസ്പെക്ടർ, റെയിൽവേ) ശ്രീകാര്യം സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്നപ്പോൾ ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തി. ഗുണ്ടാബന്ധം ഉണ്ടെന്നും ആരോപണം
പി ആർ സുനു (ഇൻസ്പെക്ടർ, ബേപ്പൂർ കോസ്റ്റൽ പോലീസ് )
15 വകുപ്പുതല നടപടികൾ നേരിട്ടു പി ആർ സുനു തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത്, ലിന് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണ വിധേയനായതോടെയാണ് സസ്പെഷനിലായത് സ്ത്രീ പീഡന കേസിൽ ജയിൽവാസം. ഗുരുതരമായ സ്വഭാവ ദൂഷ്യത്തിന് പിരിച്ചുവിട്ടു.
ഷെറി എന്ന് രാജ് (എ ആർ ക്യാംപിലെ ഡ്രൈവർ) ; അരുവിക്കര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മർദിച്ച കേസുകളിലും പ്രതിപ്പട്ടികയിൽ
റെജി ഡേവിഡ് (സിവിൽ പൊലീസ് ഓഫിസർ, തിരുവനന്തപുരം ട്രാഫിക്) : മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തത് ലൈംഗിക പീഡനക്കേസിൽ പ്രതിയായി.
സസ്പെൻഷനിലായവരും അവരുടെ പേരിലുള്ള കുറ്റവും
കെ ജെ ജോൺസൺ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം പ്രസാദ് വിജിലൻസ് ഡി വൈ എസ് പി
തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിഥിൻ രഞ്ജിത്ത് എന്നിവർ തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കാൻ മുട്ടടയിലുള്ള നിഥിന്റെ വീട്ടിൽ വച്ച് 2 ഡി വൈ എസ് പി മാരും കഴിഞ്ഞ ദിവസം സസ്പെൻഷനിലായ റെയിൽവേ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി പ്രവർത്തിച്ചു. പാറ്റൂരിൽ വച്ച ഓം പ്രകാശിന്റെ നേതൃത്വത്തിൽ വെട്ടിപ്പരുക്കേൽപ്പിച്ചത് ഈ നിഥിനെയാണ്. നിഥിന്റെ വീട്ടിൽ ഡി വൈ എസ് പി മാർ പതിവ് സന്ദർശകരാണെന്നും റിപ്പോർട്ടുകൾ
കെ ജെ ജോൺസന്റെ മകളുടെ പിറന്നാൾ പാർട്ടി നഗരത്തിലെ ഹോട്ടലിൽ നടത്തിയ ഗുണ്ടാതലവൻമാരുടെ കൂടെ സാമ്പത്തിക സഹായത്തോടെ
കെ ആർ സതീഷ്, സബ് ഇൻസ്പെക്ടർ,
തിരുവല്ലം 2 സസ്പെൻഷനാണ് കെ ആർ സതീഷിന് ലഭിച്ചത്. ഹണി ട്രാപ്പിൽ പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത പപ്പനംകോട് സ്വദേശിയുടെ കേസിൽ രാജസ്ഥാനിൽപോയി പ്രതിയെ പിടിച്ചെങ്കിലും ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് ഈ പ്രതി രക്ഷപ്പെട്ട പ്രതിയെ രക്ഷപ്പെടുത്താൻ എസ്.ഐ അവസരം ഒരുക്കിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കരുമത്ത് വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയ വസ്തുവിൽ മണ്ണിട്ടു നികത്താൻ മൗനാനുവാദം നൽകി തിരുവല്ലം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന സാമ്പത്തിക വഞ്ചന കേസുകളുടെ വിവരങ്ങൾ ഗുണ്ടാത്തലവൻമാർക്ക് നൽകി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും റിപ്പോർട്ടുകൾ
എച്ച് എൽ സജീഷ് ഇൻസ്പെക്ടർ മംഗലപുരം
പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ ഹാജരാക്കാതെ വിട്ടയച്ചതിൽ ഗുരുതര വീഴ്ച.
ഗുണ്ടാസംഘം പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തി ഇതുമൂലം തുടർ സംഘർഷങ്ങളുണ്ടായി.
ഗുണ്ടാകേസുകളിൽപ്പെട്ട ഷഫീഖ്, ഷമീർ എന്നിവരുടെ പേർ കാപ്പ നടപടികൾക്കായി ശുപാർശ ചെയ്തില്ല. സ്റ്റേഷൻ പരിധിയിലെ മണ്ണ്,
മണൽ മാഫിയകളുമായി അവിശുദ്ധ ബന്ധം റിയാസ് രാജ ഇൻസ്പെക്ടർ പേട്ട
പേട്ട എസ്.എച്ച്.ഒ ആയിരുന്നപ്പോൾ സ്വഭാവദൂഷ്യം ആരോപിച്ച് വെൺപാലവെട്ടത്ത് വാടകവീട്ടിൽ നിന്ന് ഉടമസ്ഥൻ നിർബന്ധപൂർവം ഒഴിപ്പിച്ചു.
അനധികൃത സാജി പാർലറിൽ സ്തുതിയുമായി സന്ദർശിച്ചതിന് നാട്ടുകാർ റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ ഭാര്യയുമായി സൗഹൃദം പുലർത്തി.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽപ്പെട്ട് നിലവിൽ വകുപ്പുതല നടപടി നേരിടുന്നവർക്കെതിരെയാണ് പിരിച്ചുവിടൽ സാധ്യത പരിഗണിക്കുന്നത്. സസ്പെൻഷൻ ഉത്തരവുകളിൽ അക്കമിട്ടു പറയുന്ന കുറ്റകൃത്യങ്ങൾ പൊലീസ് ഗുണ്ടാ ബന്ധം പരസ്യമായി പറയുന്ന കുറ്റകൃത്യങ്ങൾ പരസ്യമായി തന്നെ വെളിപ്പെടുത്തുന്നതാണ്.