മുംബൈ: അന്ധേരിക്കടുത്ത് ഭര്‍ത്താവുമൊത്ത് വാടക വീട് നോക്കാനെത്തിയ യുവതിയെ ഒരു സംഘമാളുകള്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ എഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയതു. ഭര്‍ത്താവുമൊത്ത് അംബോലിയിലെ ചേരിയില്‍ വാടക വീട് നോക്കാനെത്തിയ മുപ്പതുകാരിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഭര്‍ത്താവിനെ മൂന്ന് പ്രതികള്‍ മറ്റൊരുകാര്യത്തിന് പുറത്തേക്ക് കൊണ്ടുപോയി വീടിനു പുറത്തു കെട്ടിയിട്ടു. മറ്റ് നാലു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. അവശനിലയിലായ യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.