സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ; 301 ക്രിമിനലുകള്‍ പിടിയില്‍ ; അഞ്ചു പേർക്കെതിരെ കാപ്പ ചുമത്തി

49

301 ക്രിമിനലുകള്‍ പിടിയില്‍.

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ഏറിവരുന്ന സാഹചര്യത്തില്‍ പോലീസിന്‍റെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 301 ക്രിമിനലുകളാണ് പിടിയിലായത്. അഞ്ചു പേർക്കെതിരേ കാപ്പ ചുമത്തി.

സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി
ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

53 പേർ കരുതല്‍ തടങ്കലിലുണ്ട്. ഗുരുതര കുറ്റകൃത്യം നടത്തിയ 90 പേർക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 243 പേർ അറസ്റ്റിലുമാണന്നാണ് വിവരം.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു മെതിരേയുള്ള കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന സാഹചര്യമുണ്ട്. ഇത്തരം കേസുകളില്‍ പ്രത്യക ശ്രദ്ധ നല്‍കി പ്രതികളെ പിടികൂടാൻ ഊർജിതമായി ശ്രമിക്കണമെന്നും ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

സമൂഹമാധ്യമങ്ങളിലൂടെ ലഹരി വില്‍പ്പന വർധിച്ച സാഹചര്യത്തില്‍ സൈബർസെല്‍ ഊർജിതമായി അന്വേഷണം നടത്തണമെന്നും നിർദേശം നല്‍കി. സംസ്ഥാനത്ത് രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY