തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് പോക്സോ കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹരജി പരിഗണിക്കവേയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. നിയമ സാധുത പരിഗണിക്കാതെ അനാവശ്യ ഹരജികള്‍ നല്‍കി കോടതിയുടെ സമയം പാഴാക്കരുതെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണമെന്നത് ഈ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് പോക്സോ ജഡ്ജി വ്യക്തമാക്കി. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസ് അന്വേഷണം ആവശ്യപ്പെട്ടത്. പലമൊഴിയും പോലീസ് നിര്‍ബന്ധിപ്പിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.