തൃശൂര്‍:പാലക്കാട് ആലത്തൂര്‍ വാണിയംകോട് സ്വദേശി സ്രാമ്ബിക്കല്‍ വീട്ടില്‍ പ്രവീണ്‍,ആലത്തൂര്‍ മൊടപ്പല്ലൂര്‍ സ്വദേശി മണലിപ്പാടം വീട്ടില്‍ ദിലീപ് എന്നിവരാണ് വലപ്പാട് ആഡംബര ബൈക്കില്‍ കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുപോയിരുന്നത്. വാടാനപ്പള്ളി എക്സൈസ് സംഘം മുരിയാംതോടിനു സമീപം ദേശീയപാതയില്‍ വാഹനപരിശോധനക്കിടെയാണ് രണ്ടേകാല് കിലോ കഞ്ചാവ് പിടിച്ചെടുത്തത്
എക്സൈസ് വാടാനപ്പള്ളി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ടി.ആര്‍ രാജേഷും മുരിയാംതോട് വാഹനപരിശോധന നടത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് ആഡംബര ബൈക്കിലെത്തിയ യുവാക്കളെ വാഹനപരിശോധനക്കായി എക്സൈസ് സംഘം തടഞ്ഞു.പരിശോധനയില്‍ യുവാക്കളുടെ കൈവശമുള്ള ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.കഞ്ചാവിനൊപ്പം ഇവര്‍ സഞ്ചരിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തുകഞ്ചാവ് ഉപയോഗിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികളെ പിടികൂടിയതില്‍ നിന്നാണ് പ്രതികളെ കുറിച്ച് എക്സൈസ് സംഘത്തിന് സൂചന ലഭിക്കുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് എക്സൈസ് സംഘം.