മാലിന്യമുക്തം നവകേരളം ; ജില്ലാ ഏകോപന സമിതി യോഗം ചേർന്നു

73

അജൈവ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ കർശനമാക്കാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ ഏകോപന സമിതി യോഗത്തിൽ തീരുമാനമായി. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ്മസേന മുഖേനയുള്ള മാലിന്യ സംസ്‌ക രണ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. മാറനല്ലൂർ, കിഴുവിലം, മാണിക്കൽ, ഒറ്റശേഖരമംഗലം, ഇടവ, കല്ലിയൂർ, കിളിമാനൂർ, ചെമ്മരുതി, പുല്ലമ്പാറ, ഒറ്റൂർ, ഉഴമലയ്ക്കൽ, വെള്ളനാട്, കളളിക്കാട്, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിൽ ഹരിതകർമ്മ സേന മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നതായി യോഗം വിലയിരുത്തി.

ഹരിതകർമ്മസേനയുടെ പ്രവർത്തനം 50 ശതമാനത്തിൽ കുറവായ അഞ്ചുതെങ്ങ്, അതിയന്നൂർ, കരകുളം, നെല്ലനാട്, പഴയകുന്നു മ്മൽ, നാവായിക്കുളം പഞ്ചായത്തുകളിൽ വീടുകളിൽ സന്ദർശനം, ഫ്‌ളാഷ് മോബ് ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ സംഘടി പ്പിക്കും.

വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണത്തിൽ 31 തദ്ദേശസ്ഥാപനങ്ങളിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം 50 ശതമാന ത്തിൽ താഴെയാണ്. ഹരിത കർമ്മസേനയുമായി സഹകരിക്കാത്ത കച്ചവട സ്ഥാപനങ്ങളിൽ നിന്നും, വീടുകളിൽ നിന്നും യൂസർ ഫീ ശേഖരിക്കുന്നതിനും, ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീ പെന്റിംഗ് ഉള്ള വീടുകൾക്കും, സ്ഥാപനങ്ങൾക്കും വസ്തു നികുതി നോട്ടീ സിനൊപ്പം യൂസർഫീ പെന്റിംഗ് കൂടി കാണിച്ച് നോട്ടീസ് നൽകുന്നതിനും തദ്ദേശസ്ഥാപന സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി.

ഓഡിറ്റോറിയങ്ങളിലും കാറ്ററിങ് ഏജൻസികളിലും നിരോധിത ഉത്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയുന്നതിന് പ്രത്യേക ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കു ന്നതിന് മിനി എം.സി.എഫ്. സജ്ജീകരിക്കുന്നതിന് എല്ലാ വകുപ്പുകളോടും നിർദേശിക്കും. മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ഓഫീസുകളെ കണ്ടെത്തുന്നതിന് വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനും മാലിന്യ കൂനകൾ ഉണ്ടാ കാൻ സാധ്യതയുള്ള പ്രധാന ഇടങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനും ഇവിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കുന്നതിനും തദ്ദേശഭരണ സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി.

ജില്ലാ വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിശോധിച്ച് ഗ്രേഡിംഗ് ചെയ്യുന്ന പ്രവൃത്തി ജനുവരി മൂന്നോടെ പൂർത്തീകരിക്കും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിക്കാനും യോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ഫൈസി എന്നിവരും കുടുംബശ്രീ, ക്ലീൻകേരള കമ്പനി, ജില്ലാ പ്ലാനിങ് ഓഫീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY