ന്യൂഡല്‍ഹി• സാധാരണക്കാരുടെ ആശങ്ക വര്‍ധിപ്പിച്ച് പാചക വാതകത്തിനു വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ളവയ്ക്കു 22 രൂപയും സബ്സിഡി ഇല്ലാത്തവയ്ക്കു 55 രൂപയുമാണ് വര്‍ധിച്ചത്. പെട്രോള്‍ – ഡീസല്‍ വിലയിലും ഇന്നലെ മാറ്റം വരുത്തിയിരുന്നു. പെട്രോള്‍ വില ലിറ്ററിന് 28 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ഡീസല്‍ ലിറ്ററിന് ആറു പൈസ കുറയ്ക്കുകയായിരുന്നു. വിലവര്‍ധന അര്‍ധരാത്രിയോടെ നിലവില്‍ വന്നു.