ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ക്ക് 10500 രൂപ ബോണസ്

217

സംസ്ഥാനത്ത് എല്‍ പി ജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഓണത്തിന് 10500 രൂപ ബോണസ്സായി ലഭിക്കും.അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി. എല്‍. മുരളീധരന്‍ എറണാകുളത്ത് വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
കഴിഞ്ഞ വര്ഷം 10500 രൂപയില്‍ കൂടുതല്‍ ബോണസ് ലഭിച്ചവര്‍ക്ക് 500 രൂപ കൂടുതല്‍ ലഭിക്കും. ചര്‍ച്ചയില്‍ തൊഴിലുടമ പ്രധിനിതികളായ ജോയ് കളപ്പുര, ജോര്‍ജ് മാത്യു, സിറിയക്ക് കുര്യാക്കോസ്, മുഹമ്മദ്‌ ഫിറോസ്‌, ബാബു ജോസഫ്‌, കെ.ജി. ശ്രീനിവാസ്, എ.റ്റി. വേണുഗോപാല്‍, തൊഴിലാളി പ്രധിനിതികളായ പി.ജെ. ആന്റണി, വി. എസ്. മണി, എന്‍.കെ. അക്ബര്‍, കെ. കെ. കലേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY