ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിഷേധം കത്തുന്നു

270

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസ് അന്വേഷണത്തിന് മൂന്ന് സംഘത്തെ നിയോഗിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

NO COMMENTS