ബംഗളുരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഐജി ബി കെ സിംങിനാണ് അന്വേഷണത്തിന്റെ ചുമതല. 19 ഉദ്യോഗസ്ഥന്മാരാണ് സംഘത്തിലുള്ളത്. കര്‍ണാടകയില്‍ പുറത്തിറങ്ങുന്ന ‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷിന് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെടിയേറ്റത്.