ഗൗരി ലങ്കേഷിന്‍റെ കൊലപാതകം : സഹോദരനെ ചോദ്യം ചെയ്തു

227

ബെംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഗൗരിയും സഹോദരനും തമ്മില്‍ 17 വര്‍ഷമായി സ്വത്ത് സംബന്ധിച്ച്‌ തര്‍ക്കം നിലനിന്നിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്ദ്രജിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച്‌ 2006-ല്‍ ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയും കണക്കിലെടുത്താണ് സഹോദരനെ ചോദ്യം ചെയ്തത്.

NO COMMENTS