ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ച് വിവരം നല്‍ക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച നിര്‍ദേശം പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കി.