മുംബൈ: വലംകൈയന്‍ ബാറ്റ്സ്മാന് അജിന്‍ക്യ രഹാനെയെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്ബരയില്‍ ടീമില്‍ ഉള്‍പ്പെടുത്താത്ത ബിസിസിഐക്കെതിരേ സുനില്‍ ഗവാസ്കര്‍.
നാല് അര്‍ധസെഞ്ചുറികള്‍ തുടര്‍ച്ചയായി നേടിയ കളിക്കാരനെ ഒഴിവാക്കുന്നത് ഏതു നിബന്ധനയുടെ അടിസ്ഥാനത്തിലാണെന്നു ഗവാസ്കര്‍ ചോദിച്ചു. കെ.എല്‍.രാഹുല്‍ മികച്ച കളിക്കാരനാണ്. പക്ഷേ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്ബരയിലെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നാല് ഏകദിന അര്‍ധസെഞ്ചുറികള്‍ തുടര്‍ച്ചയായി നേടിയ രഹാനെ എന്തുകൊണ്ടാണു പുറത്തുപോയതെന്ന് ഗവാസ്കര്‍ ചോദിച്ചു.