ന്യൂഡല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി കുറയുമെന്നു വിലയിരുത്തല്‍. മുന്‍ വര്‍ഷമുണ്ടായിരുന്ന 7.1 ശതമാനമായിരുന്ന വളര്‍ച്ചയാണ് 6.5 ശതമാനമായി ചുരുങ്ങുമെന്ന് കരുതുന്നത്. ചീഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (സിഎസ്‌ഒ) ആണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്. നോട്ട് അസാധുവാക്കലിന്റെയും ആസൂത്രണമില്ലാതെ നടപ്പാക്കിയെന്ന് വിമര്‍ശനമുള്ള ജിഎസ്ടിയുമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമായതെന്ന് അനുമാനിക്കുന്നു. ഊര്‍ജ, ഹോട്ടല്‍ മേഖലകളാണ് ഇക്കാലയളവില്‍ കാര്യമായ വളര്‍ച്ചാനിരക്കുമായി ശ്രദ്ധ നേടുന്ന രണ്ടു മേഖലകള്‍. ഈ മേഖലകളില്‍ യഥാക്രമം 7.5, 8.7 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നത്