തിരുവനന്തപുരം• സര്‍ക്കാരിന് ഉപദേശം നല്‍കുന്നതില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തിക ഉപദേഷ്ടാവായി നിയമിതയായ ഹാര്‍വഡ് യൂണിവേഴ്സിറ്റിയിലെ സാമ്ബത്തികശാസ്ത്ര വിഭാഗം മേധാവി ഗീതാ ഗോപിനാഥ്. ആദ്യം മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും. എന്തുതരം ഉപദേശം നല്‍കണമെന്ന് പിന്നീട് തീരുമാനിക്കും. സര്‍ക്കാരിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും സാമ്ബത്തിക ഉപദേഷ്ടാവായി ചുമതയേറ്റ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ഗീത ഗോപിനാഥ് പറഞ്ഞു.ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി അവര്‍ ചര്‍ച്ച നടത്തും. ഗീതയുടെ നിയമനം സിപിഎമ്മിലും മുന്നണിയിലും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു.പുതിയ സാമ്ബത്തികനയങ്ങളെക്കുറിച്ചു വിദഗ്ധാഭിപ്രായം തേടാനാണു ഗീതയെ നിയമിച്ചതെന്നു പിന്നീടു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണു ഗീതയെ നിയമിച്ചത്. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിസഭാംഗങ്ങളുമായും പുറമെ ധന, ആസൂത്രണ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമായും അവര്‍ ചര്‍ച്ച നടത്തും.