തിരുവനന്തപുരം : ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്നു രാജിവച്ചു. ഇ-മെയില്‍ വഴിയാണു കത്ത് കൈമാറിയത്. ഗീതാ ഗോപിനാഥിന്റെ രാജിക്കത്തു ലഭിച്ചതായും ഇത് അംഗീകരിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.