ബെര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ ക്രസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞു കയറി 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും പൊലീസിന് സ്ഥീരീകരിക്കാനായിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് െ്രെബറ്റ്ഷൈറ്റ്പ്ലസ്സിലെ ചന്തയിലേക്ക് ട്രക്ക് പാഞ്ഞു കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിക്ക് അകത്ത് ഒരാളെ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ജര്‍മനിയിലെ ബെര്‍ലിനിലുള്ള കെയ്സര്‍ വില്‍ഹം പള്ളിക്കു സമീപത്തുള്ള മാര്‍ക്കറ്റിലാണ് സംഭവം. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമുള്ള ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ബെര്‍ലിനിലെ അതിപുരാതനമായ ദേവാലയമാണ് കെയ്സര്‍ വില്‍ഹം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പള്ളിക്കു നേരെ ബോംബാക്രമണമുണ്ടായിട്ടുണ്ട്.