ബെര്‍ലിന്‍: ഖത്തര്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ ഇടപെടണം. തുര്‍ക്കിയും ഇറാനും ഇതിനായി ശ്രമങ്ങള്‍ നടത്തണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു.
ജര്‍മനിക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍വഹിക്കാനാവില്ല. പക്ഷേ പ്രശ്‌നപരിഹാരത്തിനാവശ്യമായ ഇടപെടലുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാകുമെന്നും മെര്‍ക്കല്‍ അറിയിച്ചു.